ടി പി വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
തളിപ്പറമ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഎം ഇടപെടാറില്ല. അത് സര്‍ക്കാരും ജയില്‍ വകുപ്പും തീരുമാനിക്കേണ്ട കാര്യമാണ്. പരോള്‍ നല്‍കിയത് അപരാധമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. അപരാധമല്ലെന്നും താന്‍ പറയുന്നില്ല.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ അസ്വാഭാവികതയില്ല.
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്ര ആളുകളുടെ വീട്ടുകൂടലിന് നേതാക്കള്‍ പോകുന്നുണ്ടാവും. കല്യാണത്തിനും വീട്ടുകുടലിലും പങ്കെടുക്കുന്നതില്‍ എന്താണ് കാര്യം.
സൗകര്യത്തിനനുസരിച്ച് പങ്കെടുക്കുന്നതിനും പങ്കെടുക്കാതിരിക്കുന്നതിനും ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയില്ല. പ്രതിയുടെ വീട്ടില്‍ പങ്കെടുത്തതില്‍ എന്താണ് മഹാപരാധമെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണം. എല്ലാം നെഗറ്റീവായല്ല പോസിറ്റീവ് ആയി ചിന്തിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.