കറികള്‍ക്ക് രുചിയും മണവും കൂട്ടാനായി കറിവേപ്പില ഉപയോഗിക്കാറുണ്ട്. നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായ ഒന്നുകൂടിയാണ് കറിവേപ്പില.
എന്നാല്‍, കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍ അധികമാർക്കും അറിയില്ല. ധാരാളം പോഷക ഗുണങ്ങളും ഇവയ്ക്കുണ്ട്. ദിവസവും രാവിലെ കുറച്ച് കറിവേപ്പില കഴിക്കുന്നത് ഊർജത്തിന്റെ മികച്ച ഉറവിടമാണ്. ദൈനംദിന ജീവിതത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.
1. ദഹനം മെച്ചപ്പെടുത്തും
ഉയർന്ന നാരുകള്‍ ഉള്ളതിനാല്‍, മലബന്ധം ഒഴിവാക്കി മലവിസർജനം സുഗമമാക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവർക്ക്, അസിഡിറ്റിയെ നേരിടാൻ സഹായിക്കുന്ന ഒരു മികച്ച ഓപ്ഷനാണ് കറിവേപ്പില.
2. മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു
കറിവേപ്പിലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുകയും മുടി കൊഴിച്ചിലും മുടി നരയ്ക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കറിവേപ്പില സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രമേഹമുള്ളവർക്ക് ഇത് വളരെ ഗുണം ചെയ്യും.
4. ശരീര ഭാരം കുറയ്ക്കുന്നു
ദഹനം മെച്ചപ്പെടുത്താനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ദിവസവും കറിവേപ്പില കഴിക്കുന്നത് ഗുണം ചെയ്യും. അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറി കത്തിക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കാനും അവ സഹായിക്കുന്നു.
5. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഡിറ്റോക്സിഫിക്കേഷൻ പ്രക്രിയയിലൂടെ ശ്വാസകോശത്തെ ശുദ്ധീകരിക്കാൻ കറിവേപ്പില സഹായിക്കും. അവ ശരീരത്തില്‍നിന്നും വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിലൂടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നു.
6. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം ഉള്ളതിനാല്‍, ദോഷകരമായ ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. കറുത്ത പാടുകളും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ചർമ്മത്തിന്റെ നിറം കൂട്ടുന്നു.
7. പ്രതിരോധശേഷി വർധിപ്പിക്കുന്നു
കറിവേപ്പില ഇലകളില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. അതുവഴി കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും കാൻസറും ഹൃദ്രോഗവും ഉള്‍പ്പെടുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.