നെയ്യ് കഴിച്ചാല്‍ ശരീരഭാരം വർദ്ധിക്കുമെന്ന് ആളുകള്‍ കണക്കാകുന്നുണ്ടെങ്കിലും ശരിയായ രീതിയില്‍ നെയ്യ് കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.
ദിവസവും ഒരു ടീസ്പൂണ്‍ ശുദ്ധമായ നെയ്യ് പതിവാക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.
വിറ്റാമിൻ E D A K എന്നിവയ്ക്കൊപ്പം നെയ്യില്‍ അടങ്ങിയിട്ടുള്ള ബ്യൂട്ടിറിക് ആസിഡ് ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിവസവും നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി കണ്ണിന്റെ ആരോഗ്യവും ശരീരത്തിലെ അസ്ഥികളെ ശക്തിപ്പെടുത്തുവാനും ശരീരത്തില്‍ നിന്ന് ടോക്സിനുകള്‍ നീക്കം ചെയ്യുവാനും സഹായിക്കുന്നു .മാത്രമല്ല മഞ്ഞു കാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും നെയ്യ് ഉത്തമമാണ്.
ഫ്രീ റാഡിക്കലുകളെ ഒഴിവാക്കിക്കൊണ്ട് ശരീരത്തെ വിഷ വിമുക്തമാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡൻ്റുകള്‍ പശുവിൻ പാലിലെ നിന്നും ഉല്‍പാദിപ്പിച്ചെടുക്കുന്ന നെയ്യിലുണ്ട്.
ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറിക് ആസിഡുകളും മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് നെയ്യ്. നെയ്യിലെ ഒമേഗ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെയധികം ഊർജ്ജം നല്‍കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും നെയ്യ് അത്യുത്തമമാണ്. നെയ്യില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു.
നിങ്ങള്‍ക്ക് മലബന്ധം ഉണ്ടെങ്കില്‍ രാത്രി കിടക്കുന്നതിന് മുമ്ബ് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് കഴിക്കുക. നിങ്ങളുടെ ദഹനനാളത്തെ സുഖപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും. ഇത് മലബന്ധ പ്രശ്നം തടയുന്നു. നെയ്യിന്റെ ഉപയോഗത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് വിവിധ തരത്തിലുള്ള രോഗങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ നെയ്യിന് കഴിയും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
നെയ്യില്‍ നല്ല അളവില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ പ്രധാന പോഷകങ്ങള്‍ ഇവയെല്ലാം. നെയ്യില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവ നല്ല കൊഴുപ്പുകളും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇത് ശരീരത്തിന് വളരെയധികം ഊർജം നല്‍കുകയും ചെയ്യുന്നു.