ദിവസവും ഒരു വാഴപ്പഴം വീതം കഴിച്ചാല്‍ ഇതാണ് കാര്യം

ചര്‍മ്മം

വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം പതിവാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനം

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വാഴപ്പഴം ഉത്തമം തന്നെ. മലബന്ധത്തെ അകറ്റാനും ഗ്യാസിനെ നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും ഇവ സഹായിക്കും.

ഊര്‍ജം

ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

കൊളസ്‌ട്രോള്‍

വാഴപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും.

മാനസികാരോഗ്യം

പതിവായി വാഴപ്പഴം കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബനാന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

അമിത വണ്ണം

ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *