ദില്ലി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ സിബിഐക്കും ഇഡിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.അന്വേഷണ ഏജന്‍സികള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ജൂലൈ 29ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബി ആർ ഗാവായി അധ്യക്ഷനായ മൂന്നംഗ നെഞ്ചിന്റെ ആണ് നടപടി. 2023 ഫെബ്രുവരിയില്‍ ആയിരുന്നു മനീഷ് സിസോദിയയെ മദ്യനയ അഴിമതിക്കെസില്‍ സിബിഐ അറസ്റ്റ് ചെയ്തത്.