ആലപ്പുഴ നഗരത്തില്‍ ദലിത് യുവതിയെ ജോലിക്കായി വിളിച്ചു വരുത്തിയ ശേഷം മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍.
കോട്ടയം സ്വദേശി സബിൻ മാത്യുവിനെ ആണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെയാണ് നഗരത്തിലെ ഹോം സ്റ്റേയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത് . ഓണ്‍ലൈന്‍ വഴി സെയില്‍സ് എക്സിക്യൂട്ടീവിനെ അവശ്യം ഉണ്ടെന്ന് പരസ്യം നല്‍കുകയായിരുന്നു. തുടർന്ന് പാലക്കാട് സ്വദേശിനിയുമായി സെബിൻ ഫോണില്‍ സംസാരിച്ചു. വീടുകള്‍ തോറും കയറി സാധനങ്ങള്‍ വില്‍ക്കുന്ന ജോലിയാണെന്ന് പറഞ്ഞപ്പോള്‍ താല്‍പര്യമില്ലെന്നു യുവതി അറിയിച്ചു. തുടർന്ന് മറ്റൊരു യുവതിയെ കൊണ്ട് വിളിപ്പിച്ചു. ആലപ്പുഴയില്‍ ഇന്റർവ്യൂവിനായി എത്താൻ ആവശ്യപ്പെടുകയായിരുന്നു.
വൈകിട്ട് 5 മണിയോടെ യുവതി എത്തി. ഇന്‍റര്‍വ്യൂ സമയം കഴിഞ്ഞെന്നും രാത്രിയില്‍ ആലപ്പുഴയില്‍ തുടർന്ന് പിറ്റേദിവസം പങ്കെടുക്കാമെന്നും സെബിൻ പറഞ്ഞു. മദ്യവുമായി ഇയാള്‍ പിന്നീട് മടങ്ങി എത്തി. യുവതി എതിർത്തതോടെ ആക്രമിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു.
ആണ്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് പീഡന വിവരം യുവതി അറിയിച്ചു. ഇയാളുടെ ബന്ധുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്.പൊലീസ് എത്തി യുവതിയെ മോചിപ്പിച്ച് സെബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബു പറഞ്ഞു.