ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ ജയലില്‍ ജീവനൊടുക്കാൻ ശ്രമിച്ചു.സിയൂളിലെ തടങ്കല്‍ പാളയത്തിലായിരുന്നു ഹ്യൂൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നു കൊറിയ കറക്‌ഷണല്‍ സർവീസ് കമ്മീഷണർ ജനറല്‍ ഷിൻ യോംഗ് ഹെ അറിയിച്ചു.
കറക്ഷണല്‍ സർവീസ് ഉദ്യോഗസ്ഥർ ആത്മഹത്യാശ്രമം തടഞ്ഞതായും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച പുലർച്ചെയാണ് ഹ്യൂൻ അറസ്റ്റിലായത്.
പട്ടാളനിയമം നടപ്പാക്കിയതില്‍ പ്രധാന പങ്കുവഹിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനുമാണ് ഹ്യൂനിനെ അറസ്റ്റ് ചെയ്തത്. പട്ടാളനിയമ ഉത്തരവിന്‍റെ പേരില്‍ അറസ്റ്റിലാകുന്ന ആദ്യത്തെയാളാണ് ഹ്യൂൻ. പ്രസിഡന്‍റ് യൂൻ സുക് യോലിന്‍റെ അടുത്ത ആളാണ് കിം.