ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പിന്നീട്ട് തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്ന് കേരളഘടകത്തിന് മുന്നറിയിപ്പ് നല്‍കി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
കണ്ണൂരില്‍ സി.പി.എമ്മിന്റെ വടക്കൻമേഖലാ റിപ്പോർട്ടിങ്ങിലാണ് സഖാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
വിശേഷിച്ച് ഒന്നും ചെയ്യാതെതന്നെ സിപിഎം കേന്ദ്രങ്ങളില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ കാരണം മനസ്സിലാക്കണം.അടിസ്ഥാനവിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമമുണ്ടാകണം. ബലഹീനതകള്‍ മനസ്സിലാക്കി തിരുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റുതിരുത്തിയാല്‍ മാത്രം പോരാ, അത് ജനത്തിനു ബോധ്യപ്പെടുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സമിതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു പറഞ്ഞു. ബംഗാളും ത്രിപുരയും നല്‍കുന്ന പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.