തേവര-കുണ്ടന്നൂര്‍ പാലം തുറന്നു

 തേവര- കുണ്ടന്നൂർ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ആകെ 1720 മീറ്റർ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞദിവസമാണ് പൂർത്തിയായത്.

ഒരു മാസം അടച്ചിട്ട് അറ്റുകുറ്റപ്പണി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ നിശ്ചയിച്ച സമയത്തിന് മുൻപ് തന്നെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും പാലം തുറന്നുനല്‍കാനും സാധിച്ചു.

പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്റ്റോണ്‍ മാട്രിക്സ് അസ്ഫാള്‍ട്ട് (എസ്‌എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് നടന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രതലത്തില്‍ പ്രത്യേക അളവില്‍ നിർമിച്ച മിശ്രിതം ചേർത്ത് ടാർ ചെയ്യുന്ന രീതിയാണ് എസ്‌എംഎഫ് നിർമാണവിദ്യ.

അലക്സാണ്ടർ പറമ്ബിത്തറ പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്നുകൊടുത്തിരുന്നു. ഇരുപാലങ്ങളുടെയും നവീകരണത്തിന് 12.85 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *