തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് രാത്രി 9 മണി മുതല്‍ അടച്ചിടും

തേവര- കുണ്ടന്നൂർ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് രാത്രി 9 മണി മുതല്‍ അടയ്ക്കുും. രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കും. മഴ ശമിച്ച സാഹചര്യത്തിലാണ് പണികള്‍ പുനരാരംഭിക്കുന്നത്.

കനത്ത മഴ പെയ്തതോടെ കുണ്ടന്നൂർ പാലത്തിലൂടെയുള്ള യാത്ര അതികഠിനമായിരുന്നു. ഈ പാലം വഴിയാണ്കൊച്ചിയില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൈവേയിലേക്ക് കയറുന്നത് . മഴ കനത്ത് പെയ്തതോടെ പാലവും റോഡും കുണ്ടും കുഴിയും നിറഞ്ഞ് നാശമായിരുന്നു. പാലത്തില്‍ ദിവസങ്ങള്‍ക്ക് മുൻപ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാല്‍ മഴ കൂടിയതോടെ അധികൃതർ പിൻമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *