തെലങ്കാനയില്‍ ഭൂചലനം റിപ്പോർട്ട് ചെയ്തു. മുളുഗു ജില്ലയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തി.
സംഭവത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 7.27ഓടെയാണ് മുളുഗു ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് വിവരം. ഖമ്മം, കരിംനഗർ, വാറംഗല്‍, ഹനംകൊണ്ട തുടങ്ങിയ ജില്ലകളിലും ഹൈദരാബാദിന്റെ ചില പ്രാന്തപ്രദേശങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം, വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്ബനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഗോദാവരി നദീതീരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പല ഇടങ്ങളിലും ശക്തമായ പ്രകമ്ബന അനുഭവപ്പെട്ടു. പ്രകമ്ബനമുണ്ടായതോടെ വീടുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു. ബലക്ഷയമുള്ള കെട്ടിടങ്ങളില്‍ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.