തെലങ്കാനയില്‍ ഇരുമ്ബയിര് കൊണ്ട് പോകുന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ഇതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയില്‍ പെദ്ദപ്പള്ളിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്.
20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നാലെണ്ണം ഭാഗികമായി റദ്ദാക്കുകയും 10 തീവണ്ടികള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുന്നെന്ന് റെയില്‍വേ അറിയിച്ചു.