തെറ്റായ സിഗ്‌നല്‍ കിട്ടിയതോടെ യാത്രാവിമാനങ്ങള്‍ നേര്‍ക്കുനേര്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യാത്രക്കാരുമായി സഞ്ചരിച്ച രണ്ട് വിമാനങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ന്യൂയോര്‍ക്കിലെ സിറാക്കോസിലായിരുന്നു സംഭവം.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലാണ്. രാവിലെ നോര്‍ത്ത് സിറാക്കൂസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പട്രോളിംഗ് കാറില്‍ നിന്നുള്ള ഒരു ഡാഷ് ക്യാമറയാണ് സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയത്.

സിറാക്കോസ് ഹാന്‍കോക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട ഒരു വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഹാന്‍കോക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം ഈ ഭാഗത്തേക്ക് വന്നത്.
ഒരേ സമയം വന്ന രണ്ട് വിമാനങ്ങളും സെക്കന്‍ഡുകള്‍ വ്യത്യാസത്തില്‍ മാറി പോവുകയായിരുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിഎസ്‌എ എയര്‍ലൈന്‍സ് നടത്തുന്ന ബൊംബാര്‍ഡിയര്‍ സിആര്‍ജെ700 എന്ന അമേരിക്കന്‍ ഈഗിള്‍ ഫ്‌ലൈറ്റ് AA5511 റണ്‍വേ 28ല്‍ ലാന്‍ഡ് ചെയ്യാന്‍ കണ്‍ട്രോളര്‍മാര്‍ ആദ്യം അനുമതി നല്‍കിയിരുന്നു.

എന്നാല്‍ നിമിഷങ്ങള്‍ക്കകം, ഡെല്‍റ്റ കണക്ഷന്‍ DL5421, എന്‍ഡവര്‍ എയര്‍ നടത്തുന്ന മറ്റൊരു CRJ700 വിമാനം, അതേ റണ്‍വേയില്‍ നിന്ന് പുറപ്പെടാനും അനുമതി നല്‍കിയതാണ് വിലയ അപകടകം ഉണ്ടായേക്കാവുന്ന സംഭവത്തിന് കാരണമായത്. ഫ്‌ലൈറ്റ് റഡാര്‍ 24ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഡെല്‍റ്റ വിമാനത്തില്‍ 76 യാത്രക്കാരും അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 75 പേരുമാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലെയും യാത്രക്കാര്‍ സുരക്ഷിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *