Tuesday, March 3, 2026
spot_img
HomeKERALAതെരുവ് നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പും വിരമരുന്നും നൽകിയ ശേഷം അവനെ അതേ സ്ഥലത്തേക്ക് തിരികെ വിടണമെന്ന്...

തെരുവ് നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പും വിരമരുന്നും നൽകിയ ശേഷം അവനെ അതേ സ്ഥലത്തേക്ക് തിരികെ വിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി തെരുവ നായകളെ പിടികൂടി 5ഷെൽട്ടറിൽ പാർപ്പിക്കാൻ നിർദേശിച്ച വിവാദപരമായ ആഗസ്റ്റ് എട്ടിലെ ഉത്തരവ് സുപ്രീം കോടതി വെള്ളിയാ ഭേദഗതി ചെയ്തു.
പിടികൂടുന്ന തെരുവ് നായകൾക്ക് പ്രതിരോധ കുത്തിവയ്പ്പും വിരമരുന്നും നൽകിയ ശേഷം അവനെ അതേ സ്ഥലത്തേക്ക് തിരികെ വിടണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ, റാബിസ് രോഗം ബാധിച്ചതോ അല്ലെങ്കിൽ അക്രമാസക്തമായ സ്വഭാവം കാണിക്കുന്നതോ ആയ നായകളെ മാത്രം പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
തെരുവ് നായ്ക്കളെ തുറന്നുവിടുന്നതിനുള്ള നിരോധനം നിർത്തലാക്കും. അവയെ വിരമരുന്ന് നൽകി, പ്രതിരോധ കുത്തിവയ്പ്പ് നടത്തി അതേ സ്ഥലത്തേക്ക് തിരിച്ചയക്കണം’, സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ആഗസ്റ്റ് എട്ടിലെ ഉത്തരവിൽ ഭേദഗതികൾ വരുത്തിയത്. ഡൽഹി-എൻസിആർ മേഖലയിലെ എല്ല തെരുവ് നായകളെയും എട്ട് ആഴ്ചക്കകം പിടികൂടി -പത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നായിരുന്നു പഴയ ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments