തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഇന്ത്യയുടെ കാര്യക്ഷമതയെ ഇലോണ്‍ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിലെ 64 കോടി വോട്ടുകള്‍ ഒറ്റദിവസം കൊണ്ട് എണ്ണിയപ്പോള്‍ അമേരിക്കയില്‍ നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിലെ കലിഫോർണിയ സംസ്ഥാനത്തെ വോട്ടുകള്‍ ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യ എങ്ങനെ ഒറ്റ ദിവസം 64 കോടി വോട്ടുകള്‍ എണ്ണിത്തീർത്തു’ എന്ന സോഷ്യല്‍മീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മസ്ക്.നവംബർ അഞ്ച് തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ ഇതുവരെ വോട്ടെണ്ണിത്തീർന്നിട്ടില്ല.
ജനസംഖ്യയില്‍ ഒന്നാമതുള്ള കലിഫോർണിയയില്‍ മൂന്നു ലക്ഷം ബാലറ്റുകള്‍ ഇനിയും എണ്ണാനുണ്ട്. തപാല്‍വോട്ടുകളുടെ ആധിക്യമാണ് കാരണം.ബാലറ്റ് പേപ്പറില്‍ വോട്ടർ രേഖപ്പെടുത്തിയ ഒപ്പ് അടക്കം ഒത്തുനോക്കിയശേഷമേ വോട്ട് സ്ഥിരീകരിക്കൂ.