നാട്ടികയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അഞ്ചുപേരുടെ ജീവനെടുത്ത പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയെന്ന് ക്ലീനർ അലക്സ് പൊലീസിന് മൊഴി നല്‍കി.
വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ രക്ഷപ്പെടാൻ നോക്കിയെന്നുമാണ് അലക്സിന്റെ കുറ്റസമ്മത മൊഴി.
അതേസമയം കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കാളിയപ്പൻ (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവൻ (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.