തൃശൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ വീറും വാശിയും കനക്കും. മേയർ എംകെ വർഗീസ് എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോൾ അടുത്ത ചോദ്യം ഉയരുകയാണ്. മേയർ ബിജെപിയിലേക്ക് പോകുമോ. എന്നാൽ ഇക്കാര്യത്തിൽ പിന്നാമ്ബുറ ചർച്ചകൾ നടക്കുന്നു എന്ന വാർത്തകൾക്കിടെ മേയറെ പരസ്യമായി സ്വാഗതം ചെയ്തിരിക്കുകയാണ് ബിജെപി.
ഖത്തർ, സൗദി അറേബ്യ എണ്ണ രാജ്യങ്ങൾ പക്ഷേ, ഒരു ലിറ്റർ പെട്രോൾ 1.78 രൂപയ്ക്ക് കിട്ടുക ഈ രാജ്യത്ത് സുരേഷ് ഗോപിയെ മുന്നിൽ നിർത്തിയാണ് ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിന് തൃശൂരിൽ ഒരുങ്ങിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുക്കാൽ ലക്ഷത്തിന്റെ വോട്ടിന് ജയിക്കാൻ സുരേഷ് ഗോപിക്ക് സഹായകമായത് കോർപറേഷൻ പരിധിയിലെ വോട്ടുകൾ കൂടിയാണ്. 36 ഡിവിഷനുകളിൽ സുരേഷ് ഗോപി ലീഡ് ചെയ്യിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ഈ ഡിവിഷനുകൾ ഒപ്പം നിൽക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി എന്ന വ്യക്തിക്ക് കിട്ടിയ വോട്ടാണ് ബിജെപിക്ക് വിജയം നൽകിയതെന്നും അതേ തരംഗം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല എന്നുമാണ് എൽഡിഎഫും യുഡിഎഫും കരുതുന്നത്.


