തൃശൂരില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. എളവള്ളി നന്മിനി, ചെന്ത്രാപ്പിന്നി, ചാമക്കാല, പുത്തൻചിറ എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലി വീശി അടിച്ചത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ ഗുരുവായൂർ നെന്മിനിയില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടാക്കിയത്.
മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടു പാടുകള്‍ സംഭവിച്ചു. നിരവധി മരങ്ങള്‍ കടപുഴി വീണു. വൈദ്യുതി കാലുകള്‍ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മുകളില്‍ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി.
ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി കാലുകളും റോഡിലേക്ക് വീണു,ഗതാഗതം തടസ്സപ്പെട്ടു, പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.