തൃശൂരിലെ തോല്‍വിക്ക് കാരണം തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദമല്ലെന്ന് കെപിസിസി ഉപസമിതി കണ്ടെത്തല്‍. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ വരവിന് കിട്ടിയ ആവേശം തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല.
കെ പി സി സി ഉപസമിതിയുടെ റിപ്പോർട്ടിലാണ് ഇത്തരം കണ്ടെത്തല്‍ ടി.സിദ്ദിഖ് എം.എല്‍.എ, കെ സി ജോസഫ്, ആർ. ചന്ദ്രശേഖരൻ എന്നിവരാണ് തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാൻ നിയോഗിച്ച ഉപസമിതി അംഗങ്ങള്‍.
ടി എൻ പ്രതാപൻ ആദ്യമേ മത്സര രംഗത്ത് ഇല്ലെന്ന് പരസ്യപ്രചാരണം നടത്തിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ബൂത്തു തല പ്രവർത്തനം അമ്ബേ പരാജയപ്പെട്ടു. കൂടുതല്‍ വോട്ടുമാരെ ചേർക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനത്തിലും വീഴ്ച സംഭവിച്ചു എന്നും റിപ്പോർട്ടില്‍ പറയുന്നു.