2015 ജനുവരി 22 ന് മുസ്ലിംലീഗ് ക്രിമിനലായ തെയ്യമ്ബാടി ഇസ്മായിലിൻ്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയ ഷിബിന്റെ കൊലപാതക കേസിലെ വിദേശത്തുള്ള ഒന്നാം പ്രതിയായ തെയ്യമ്ബാടി ഇസ്മയിലിനെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്.
തെയ്യമ്ബാടി ഇസ്മയിലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. നാദാപുരം പൊലീസ് ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്ന് ഈ കാരായത്തില്‍ നിയമോപദേശം തേടി. കേസിലെ പ്രതികളായ 7 മുസ്ലിം ലീഗ് പ്രവർത്തകർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇസ്മയില്‍ ഒഴികെയുള്ള ആറു പ്രതികളും വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു.
പണക്കൊഴുപ്പിന്റെയും കയ്യൂക്കിൻ്റെയും ബലത്തില്‍ ഷിബിൻ കൊലക്കേസ് പ്രതികളെ രക്ഷിച്ചെടുക്കാമെന്ന് മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയായിരുന്നു ഹൈക്കോടതി വിധി.
നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും യുവജന പ്രസ്ഥാനത്തിനെതിരെയും നിരന്തരമായി കടന്നാക്രമണം നടത്തി കൊലപാതകങ്ങള്‍ നടത്തി അഴിഞ്ഞാടിയ മുസ്ലിംലീഗ് ക്രിമിനല്‍ രാഷ്ട്രീയനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും. വിധിയെ സ്വാഗതം ചെയ്യുന്നതായും വിധി വന്ന സമയം ഡിവൈഎഫ്‌ഐ പ്രതികരിച്ചിരുന്നു.