‘തുടര്‍ച്ചയായി 3 മണിക്കൂര്‍ പ്രദര്‍ശനം പാടില്ല; എട്ട് മണിക്കൂര്‍ വിശ്രമം’; ആന എഴുന്നള്ളിപ്പിന് മാര്‍ഗരേഖയുമായി ഹൈക്കോടതി

ആന എഴുന്നള്ളിപ്പിന് മാര്‍ഗേരഖ പുറത്തിറക്കി ഹൈക്കോടതി. പിടികൂടുന്ന ആനകളെ ഉപയോഗിക്കുമ്ബോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു.

ആന എഴുന്നള്ളിപ്പിന് ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജില്ലാ തല സമിതിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തീവെട്ടികളില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതല്‍ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ പ്രദര്‍ശനം പാടില്ല. ജനങ്ങളും ആനയും തമ്മില്‍ എട്ട് മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ആനകള്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും വിശ്രമസ്ഥലവും ഉത്സവ കമ്മിറ്റിക്കാര്‍ തയാറാക്കണം. എഴുന്നള്ളിപ്പിന് മതിയായ സ്ഥലസൗകര്യം ഇല്ലെങ്കില്‍ ജില്ലാതല സമിതി അനുമതി നല്‍കരുത്. എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സ്ഥലസൗകര്യത്തിന് അനുസരിച്ച്‌ മാത്രമാവണം. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ വെയിലുള്ളിടത്ത് ഒരു സ്ഥലത്ത് തുടര്‍ച്ചയായി നിര്‍ത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *