പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ കയാക്കിങ് ചാമ്ബ്യൻഷിപ്പ് കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍ ആരംഭിച്ചു.
കളക്ടർ സ്നേഹില്‍കുമാർ സിങ് ഉദ്ഘാടനംചെയ്തു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷയായി. നടൻ ബിനു പപ്പൻ മുഖ്യാതിഥിയായിരുന്നു.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ ‘കയാക്ക് ക്രോസ്’ മത്സരങ്ങളാണ് വെള്ളിയാഴ്ച നടത്തിയത്. മത്സരം ചാലിപ്പുഴയില്‍ ശനിയാഴ്ചയും തുടരും. ഞായറാഴ്ചത്തെ ‘ഡൗണ്‍ റിവർ’ മത്സരങ്ങള്‍ ഇരുവഞ്ഞിപ്പുഴയിലാണ് നടത്തുന്നത്. എട്ടുരാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കന്മാർ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളാണ് ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുല്ലൂരാംപാറയ്ക്കടുത്ത് ഇലന്തുകടവിലാണ് ഫെസ്റ്റിവലിന്റെ സമാപനം.
പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്് അലക്സ് തോമസ്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്് ആദർശ് ജോസഫ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്് ദിവ്യാ ഷിബു, തിരുവമ്ബാടി പഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു ജോണ്‍സണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.