തീ കൊളുത്തി റൈഫിള്‍ ക്ലബ്; മത്സരിക്കാൻ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയും സുരാജിന്റെ ഇ.ഡിയും

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് ഇന്നലെയാണ് റിലീസ് ആയത്. സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതായാണ് അഭിപ്രായം.

ആഷിഖ് അബുവിന്റെ തിരിച്ച്‌ വരവായിട്ടാണ് പ്രേക്ഷകർ സിനിമയെ കാണുന്നത്. ശ്രീ ഗോകുലം മൂവീസ് ഡ്രീം ബിഗ് ഫിലിംസ് വഴി വിതരണം ചെയ്യുന്ന ചിത്രം ഇന്നാണ് ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലെത്തിയത്. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ചിത്രത്തില്‍ എന്നാണ് പ്രേക്ഷകർ പറയുന്നത്.

റൈഫിള്‍ ക്ലബിനോട് മത്സരിക്കാൻ ഇന്ന് രണ്ട് സിനിമകള്‍ കൂടി റിലീസ് ആകുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ മാർക്കോയും സുരാജ് വെഞ്ഞാറമൂടിന്റെ ഇ.ഡിയും. മലയാള സിനിമയില്‍ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ആൻഡ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന മാർക്കോ നിറയെ വയലൻസ് ആണ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നല്‍കിയത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ഇഡി ആമിർ പള്ളിക്കലാണ് സംവിധാനം ചെയ്യുന്നത്. സുരാജിന് പുറമെ ഗ്രേസ് ആന്റണി,ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദില്‍ന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *