അനധികൃത മത്സ്യ ബന്ധനം നടത്തിയ കർണാടക ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി 2.5 ലക്ഷം രൂപ പിഴയിടാക്കി.
കോസ്റ്റല്‍ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി കടലില്‍ നടത്തിയ രാത്രികാല പെട്രോളിങ്ങിലാണ് നടപടി.
ഞായറാഴ്ച രാത്രി നീലേശ്വരം തീരത്തുനിന്ന് 10 നോട്ടിക്കല്‍ മൈലിനുള്ളില്‍ തീരത്തോട് ചേർന്ന് രാത്രികാല ട്രോളിങ് നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയില്‍ നിന്നുള്ള സാഗർ കുസും ബോട്ട് ഉടമക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികള്‍ക്കുശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസി. ഡയറക്ടർ തസ്നിമ ബീഗത്തിന്റെ നിർദേശ പ്രകാരം കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരയ കെ.എസ്. ടെസ്സി, എസ്. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ കെ.വി. ശരത്ത് കുമാർ, തൃക്കരിപ്പൂർ കോസ്റ്റലിലെ രതീഷ്, ബേക്കല്‍ കോസ്റ്റലിലെ ബൈജു, കുമ്ബളയിലെ സി. സനൂപ്, റെസ്ക്യു ഗാർഡ്മാരായ മനു, സേതുമാധവൻ, അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് വിനോദ് എൻജിൻ ഡ്രൈവർ കണ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.