തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചു കൊണ്ട് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രി കമ്പൗണ്ടിനുള്ളിൽ പ്രതിഷേധ ധർണയും സമരവും സംഘടിപ്പിച്ചു.
ജീവനക്കാരെ കയ്യേറ്റം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടു കൊണ്ടാണ് മുഴുവൻ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പ്രതിഷേധ സമരം നടത്തിയത്. കെ ജി എം ഓ എ, കെ ജി എൻ യെ, എൻ ജി ഒ, കെജിപി യ, എന്നീ സംഘടനകളുടെ സ്റ്റാഫ് കൗൺസിൽ സംയുക്തമായാണ് പ്രതിഷേധയും സമരവും സംഘടിപ്പിച്ചത്.