നെടുമങ്ങാട് പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. സിഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്ബര്‍ അനീഷിന്റെ നേതൃത്വത്തില്‍ നടന്ന ബര്‍ത്ത്‌ഡേ പാർട്ടിക്കിടെയിരുന്നു ആക്രമണം. അനീഷ് ഉള്‍പ്പെടെ പന്ത്രണ്ടുപേരെ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റാമ്ബര്‍ അനീഷിന്റെ സഹോദരിയുടെ മകന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലാണ് ആക്രമണം നടന്നത്. പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. തിരുവനന്തപുരം ജില്ലയ്ക്കകത്തുള്ള നിരവധി ഗുണ്ടകളെ ഉള്‍പ്പെടുത്തിയാണ് ഈ ബര്‍ത്തഡേ പാര്‍ട്ടി നടത്തിയത്. പാര്‍ട്ടി നടത്തരുതെന്ന് നേരത്തെ അനീഷിന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത് നിരസിച്ചു കൊണ്ടായിരുന്നു അനീഷ് പാര്‍ട്ടി നടത്തിയത്. പോലീസ് എത്തുമ്ബോള്‍ 20 ഓളം ഗുണ്ടകള്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.