കഞ്ചാവുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിലായി. കല്ലമ്ബലവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് അറസ്റ്റിലായത്.
കല്ലമ്ബലം പോലീസ് അറസ്റ്റ് ചെയ്തത് നാവായിക്കുളം കുന്നുമല വീട്ടില്‍ സെയ്ദാലി(28)യെയാണ്. പൊലീസിന് ഈ പ്രദേശത്തെ വിദ്യാർത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് കിട്ടുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം നടത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്. തുടർന്ന് ഇയാളുടെ വീട്ടില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും, അത് വിറ്റ് കിട്ടിയ പണവും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.