ഓട്ടോ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. ശംഖുമുഖത്തുനിന്ന് തമ്ബാനൂരിലേക്ക് ഓട്ടോയില്‍ പോയ യാത്രക്കാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് വിവരം.
ചാക്ക ഭാഗത്ത് എത്തിയപ്പോള്‍ കാറിലെത്തിയ സംഘം ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പോലീസിനെ അറിയിച്ചു. കാറിലെത്തിയവർ തമിഴിലായിരുന്നു സംസാരിച്ചിരുന്നതെന്നും ഓട്ടോ ഡ്രൈവർ പറയുന്നു.
വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.