തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്.
ഛര്‍ദിയും വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഛര്‍ദിയും വയറിളക്കവും മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും കാരണമാകും.