തിരുവനതപുരം ചിറയിൻകീഴില്‍ യുവാവിനെ കുത്തിക്കൊന്നു.ആനത്തലവട്ടം ജങ്ഷനിലാണ് സംഭവം.കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രകാശാണ് (26)കൊല്ലപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിരവധികേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയനാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു.കൃത്യം നടത്തിയ ശേഷം ജയൻ ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു.വെല്‍ഡിങ് പണിക്കു പോകുന്നയാളാണ് വിഷ്ണുപ്രകാശ്.അടുത്ത കാലത്താണ് വിഷ്ണു ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് വിഷ്ണു പ്രകാശിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.