തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 11ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും.ടെക്‌നീഷ്യൻ ട്രെയിനി (സ്ത്രീകള്‍/പുരുഷന്മാർ) – യോഗ്യത: പ്ലസ്ടു /ഐടിഐ ഇലക്‌ട്രോണിക്‌സ് / ഇലക്‌ട്രിക്കല്‍, സെയില്‍സ് ട്രെയിനി (സ്ത്രീകള്‍/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, റിലേഷൻഷിപ് ഓഫീസർ (സ്ത്രീകള്‍/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, മാനേജർ (സ്ത്രീകള്‍/പുരുഷന്മാർ) യോഗ്യത: ഡിഗ്രി), അസിസ്റ്റന്റ് മാനേജർ (സ്ത്രീകള്‍/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി, ഡെപ്യൂട്ടി മാനേജർ (സ്ത്രീകള്‍/പുരുഷന്മാർ) യോഗ്യത: ഡിഗ്രി എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. പ്രായപരിധി 35 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2992609, 8921916220.