സുപ്രസിദ്ധമായ തിരുവണ്ണാമലൈ കാർത്തിക ദീപം ഇന്ന് വൈകിട്ട് നടക്കും . തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിനു പിന്നിലെ അണ്ണാമലയാർ കുന്നിൻ മുകളില്‍ ഇന്ന് വൈകിട്ട് ആറിന് ദീപം തെളിക്കും.
2668 അടി ഉയരത്തില്‍ തെളിയുമാണ് മഹാദീപം ദർശിക്കാൻ ഏതാണ്ട് 40 ലക്ഷം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.കോരിച്ചൊരിയുന്ന മഴയത്തും തിരുവണ്ണാമലൈ അഭൂതപൂർവ്വമായ ജനത്തിരക്കാണ്.
തിരുവണ്ണാമല അരുണാചലേശ്വരർ ക്ഷേത്രത്തിലെ കാർത്തികൈ ദീപാത്രി മഹോത്സവം 4ന് കൊടിയേറി തുടങ്ങി. ഉത്സവത്തിന്റെ പത്താം ദിവസമായ ഇന്ന് (വെള്ളി) പുലർച്ചെ നാലിന് ക്ഷേത്രത്തില്‍ ഭരണിദീപം തെളിച്ചു. ആയിരക്കണക്കിന് ഭക്തർ ഇതില്‍ പങ്കെടുത്തു.
ഭമഹാദീപം ദർശിക്കുവാനെത്തുന്ന ഭക്തർക്ക് ജില്ലാ ഭരണകൂടം ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 14,000 പോലീസുകാരാണ് സുരക്ഷാ ജോലികളില്‍ ഏർപ്പെട്ടിരിക്കുന്നത് .