തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കി പൊലീസ്

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം ശക്തമാക്കി പൊലീസ്.

പമ്ബ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലന്‍സ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.

ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടം പൊലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ പി.ബിജോയ്ക്കാണ്. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ ഉടന്‍ തന്നെ പരിശോധിച്ച്‌ അപ്പപ്പോള്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പമ്ബ മുതല്‍ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *