46 ദീർഘദൂര ട്രെയിനുകളില്‍ 92 ജനറല്‍ ക്ലാസ് കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യൻ റെയില്‍വേ. യാത്രക്കാർക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനാണ് അധിക കോച്ചുകള്‍ കൊണ്ടുവരുന്നതെന്ന് റെയില്‍വേ അറിയിച്ചു.
22 ട്രെയിനുകളില്‍ കൂടി അധിക കോച്ചുകള്‍ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും എന്നിനാലാണ് റെയില്‍വേ അടിയന്തരമായി കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
പുതിയ കോച്ചുകള്‍ വരുന്നതോടെ തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നു. യാത്രക്കാർക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യും. യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കാനും സഹായകമാണ്. യാത്രകാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പുതിയ കോച്ചുകളില്‍ സജ്ജീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.
ട്രെയിനുകളിലെ പുതിയ കോച്ചുകള്‍ യാത്രക്കാർക്ക് വളരെയധികം ആശ്വാസം നല്‍കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.