അടുത്തിടെ വിരമിച്ച മുൻ ലിവർപൂള്‍, എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീല്‍ഡർ തിയാഗോ അല്‍കൻ്റാര ബാഴ്സലോണ കോച്ചിംഗ് സ്റ്റാഫില്‍ ചേർന്നു.
ഹെഡ് കോച്ച് ഹാൻസി ഫ്ലിക്കിനൊപ്പം താരം കോച്ചായി പ്രവർത്തിക്കുമെന്ന് ക്ലബ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ആയിരുന്നു തിയാഗോ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ പ്രീസീസണ്‍ മുഴുവൻ അദ്ദേഹം ബാഴ്സ കോച്ചിങ് ടീമിനൊപ്പം ഉണ്ടാകും. അതിനു ശേഷം താരം തുടരുമോ എന്നത് പിന്നീട് തീരുമാനിക്കും
തിയാഗോ അല്‍കാൻ്റാര മുമ്ബ് തന്റെ 14-ാം വയസ്സ് മുതല്‍ എഫ്‌സി ബാഴ്‌സലോണയില്‍ ഉണ്ടായിരുന്നു. 2009-ല്‍ ബാഴ്സക്കായി തൻ്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ബാഴ്‌സലോണയില്‍ ഉണ്ടായിരുന്ന കാലത്ത്, നാല് ലാലിഗ കിരീടങ്ങള്‍, യുവേഫ ചാമ്ബ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹം നേടി.
2013-ല്‍ ആണ് ബാഴ്സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്കും പിന്നീട് ലിവർപൂളിലേക്കും വന്നത്