കുവൈത്ത് സിറ്റി: തിങ്കളാഴ്ച രാജ്യത്ത് വ്യാപകമായി മഴ ലഭിച്ചു. രാവിലെ മുതല്‍ നേരിയ രീതിയില്‍ പെയ്ത മഴ ചിലയിടങ്ങളില്‍ ശക്തി പ്രാപിച്ചു.
എവിടെയും വലിയ പ്രയാസങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ രീതിയിലുള്ള കാറ്റും ചാറ്റല്‍ മഴയും താപനിലയില്‍ കുറവുണ്ടാക്കി. ചെവ്വാഴ്ചയും മഴക്ക് സാധ്യതയുണ്ട്.
ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപെടാം. ബുധനാഴ്ച വൈകുന്നേരം മുതല്‍ മേഘങ്ങളും മഴയും ക്രമേണ കുറയും വ്യാഴാഴ്ച മുതല്‍ സ്ഥിരത കൈവരിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
വ്യാഴാഴ്ച മുതല്‍ താപനില ഗണ്യമായി കുറഞ്ഞ് തണുപ്പ് അനുഭവപ്പെടും. കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മാറും. പൊതുവെ കാലാവസ്ഥ പകലും രാത്രിയും തണുപ്പുമായിരിക്കും. വരും ദിവസങ്ങളില്‍ ഇടക്കിടെയുള്ള മഴക്കും ഇടിമുഴക്കത്തിനും സാധ്യതയുണ്ട്.