തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് അല്ലു അർജുൻ. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് താൻ.
അന്വേഷണവുമായി സഹകരിക്കുമെന്നും അല്ലു പറഞ്ഞു.
പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍ മോചിതനായശേഷമായിരുന്നു അല്ലുവിന്‍റെ പ്രതികരണം.
ആരാധകർ അടക്കമുള്ള നിരവധി പേർ തനിക്ക് പിന്തുണയുമായി എത്തി. അവർക്കെല്ലാവർക്കും താൻ നന്ദി പറയുകയാണ്. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്‍റെ ഒപ്പം എപ്പോഴുമുണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു.