താരറാണി പട്ടം കൈവിട്ട് മഞ്ജു വാര്യര്‍, ഒന്നാമതെത്തി ആ യുവനടി; മൂന്നാം സ്ഥാനത്തും സര്‍പ്രൈസായി മാറ്റം

 മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളോളം തന്നെ മൂല്യമുള്ള നടിമാരുമുണ്ട്. മഞ്ജു വാര്യര്‍ അതില്‍ എക്കാലത്തെയും വലിയ താരമാണ്.

ശോഭനയും അതുപോലെ തന്നെയാണ്. എന്നാല്‍ താരറാങ്കിംഗില്‍ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി ഹിറ്റുകള്‍ നേടി യുവനടിമാര്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ഓര്‍മാക്‌സ് മീഡിയയുടെ ലിസ്റ്റില്‍ വലിയ മാറ്റമാണ് ജൂണ്‍ മാസത്തില്‍ വന്നിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഓര്‍മാക്‌സ് മീഡിയയുടെ ജനപ്രീതിയേറിയ നടിമാരുടെ ലിസ്റ്റില്‍ ഇത്രയും കാലം ഉണ്ടായിരുന്നത് മഞ്ജു വാര്യറാണ്. അതിന് വലിയ മാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഒരു യുവനടിയാണ് മഞ്ജുവില്‍ നിന്ന് താരറാണി പട്ടം സ്വന്തമാക്കിയത്.

ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമിത ബൈജുവാണ്. പക്ഷേ ഇത് ആദ്യമായിട്ടല്ല മമിത ഒന്നാം സ്ഥാനത്തെത്തുന്നത്. ജൂണ്‍ മാസത്തിലും ഒന്നാം സ്ഥാനത്ത് മമിത തന്നെയായിരുന്നു. പ്രേമലു എന്ന ഒറ്റചിത്രത്തിലൂടെയാണ് മമിത താരമൂല്യത്തില്‍ ഒന്നാമതെത്തിയത്. ഈ വര്‍ഷം റിലീസായ ചിത്രം ബോക്‌സോഫീസില്‍ 130 കോടിയിലേറെ നേടിയിരുന്നു.

തമിഴിലും തെലുങ്കിലുമെല്ലാം മമിതയ്ക്ക് നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. ഇതെല്ലാം പ്രേമലുവിന്റെ വിജയത്തിന് ശേഷം സാധ്യമായത്. തെലുങ്കിലും പ്രേമലു വലിയ വിജയമായിരുന്നു. രാജമൗലി അടക്കമുള്ള മമിതയെ പ്രശംസിച്ചിരുന്നു. ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതുമെല്ലാം മമിതയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ച കാര്യമാണ്.

അതേസമയം മഞ്ജു വാര്യറെ വീഴ്ത്തിയാണ് മമിത ഒന്നാമത്തെത്തിയത് എന്നതും നേട്ടത്തിന്റെ മികവ് വര്‍ധിപ്പിക്കുന്നു. മഞ്ജു വാര്യര്‍ രണ്ടാം സ്ഥാനത്തേക്കാണ് വീണത്. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടത് കൊണ്ട് ജനപ്രീതിയില്‍ ഇടിവ് വന്നതല്ല. മലയാളത്തില്‍ മഞ്ജുവിന്റെ സിനിമകള്‍ അടുത്തൊന്നും റിലീസ് ചെയ്തിട്ടില്ല.

തുടര്‍ച്ചയായി സിനിമകള്‍ മഞ്ജു മലയാളത്തില്‍ ചെയ്യുന്നില്ല. എമ്ബുരാനാണ് ഇനി വരാനിരിക്കുന്ന ചിത്രം. മോഹന്‍ലാലിനൊപ്പമുള്ള ഈ ചിത്രം താരസിംഹാസനം തിരിച്ചുപിടിക്കാന്‍ മഞ്ജുവിനെ സഹായിക്കുമെന്ന് ഉറപ്പാണ്. തമിഴില്‍ രജനീകാന്തിനൊപ്പം വേട്ടയ്യനും വരാനുണ്ട്. തമിഴില്‍ വേറെയും പ്രൊജക്‌ട് മഞ്ജുവിനുണ്ട്. ഇതെല്ലാം പ്രതീക്ഷകയേറെയുള്ള പ്രൊജക്ടുകളാണ്.

അതേസമയം മൂന്നാം സ്ഥാനത്തിലും വമ്ബന്‍ മാറ്റമുണ്ട്. അവിടേക്കും ഒരു യുവതാരമാണ് എത്തിയിരിക്കുന്നത്. അനശ്വര രാജനാണ് മൂന്നാം സ്ഥാനത്തുള്ളത്. തുടര്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നതാണ് അനശ്വരയ്ക്ക് നേട്ടമായി മാറുന്നത്. നേര്, എബ്രഹാം ഓസ്ലര്‍, ഗുരുവായൂര്‍ അമ്ബലനടയില്‍ തുടങ്ങിയ വലിയ ഹിറ്റുകള്‍ അനശ്വരയ്ക്ക് അടുത്തിടെയുണ്ട്.

ഇനി വരാനിരിക്കുന്നതും വലിയ ചിത്രങ്ങളാണ്. നാലാം സ്ഥാനത്തേക്ക് വീണിരിക്കുന്നത് ശോഭനയാണ്. കല്‍ക്കിയില്‍ നിര്‍ണായക വേഷത്തില്‍ ശോഭനയുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം ഒരു ചിത്രവും നടിയുടേതായി വരാനുണ്ട്. ഐശ്വര്യ ലക്ഷ്മി ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി. നിഖില വിമലാണ് അഞ്ചാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *