തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെയുള്ള ഹരജി തള്ളിക്കളണമെന്ന് യു.എസ്

മുംബൈ ആക്രമണക്കേസിലെ പ്രതി പാക്കിസ്താൻ വംശജനായ കനേഡിയൻ പൗരൻ തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളണമെന്ന് യു.എസ്.

സർക്കാർ അമേരിക്കൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. തഹാവുർ റാണയുടെ ആവശ്യം തള്ളണമെന്ന് യു.എസ് സോളിസിറ്റർ ജനറല്‍ എലിസബത്ത് ബി പ്രെലോഗർ സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹരജിയില്‍ പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ റാണയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ യു.എസ് കോർട്ട് ഓഫ് അപ്പീല്‍സ് ഉള്‍പ്പെടെ കീഴ്ക്കോടതികളിലും നിരവധി ഫെഡറല്‍ കോടതികളിലും തന്റെ കൈമാറ്റത്തിനെതിരായ നിയമ പോരാട്ടത്തില്‍ ഏർപ്പെട്ട റാണ പരാജയപ്പെട്ടിരുന്നു.

തുടർന്ന് നവംബർ 13ന് യു.എസ് സുപ്രീംകോടതിയില്‍ ‘റിട്ട് ഓഫ് സെർട്ടിയോററിക്ക് വേണ്ടിയുള്ള ഹരജി’ തഹാവുർ റാണ ഫയല്‍ ചെയ്യുകയായിരുന്നു. നിലവില്‍ ലോസ് ഏഞ്ചല്‍സിലെ ജയിലില്‍ കഴികയാണ്റാണ. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *