കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. കല്‍പ്പാത്തി ഹോട്ടലിലെ ജീവനക്കാരനാണ് വെട്ടേറ്റത്.
വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനുനേരെയാണ് ഗുണ്ടകളുടെ ആക്രമണമുണ്ടായത്. കഴക്കൂട്ടം സ്വദേശികളായ വിജീഷ്, സഹോദരൻ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്.
പ്രതികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രി 11:30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഒരാഴ്ച മുൻപ് മദ്യപിച്ചെത്തിയ വിനീഷ് ഹോട്ടലില്‍ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവനക്കാർ പണം നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ജീവനക്കാരനെ ആക്രമിച്ചത്. തൗഫീഖിന്റെ കൈയിലാണ് വെട്ടേറ്റത്.