ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ആദ്യ ഭാഗത്തിന് വമ്ബന്‍ ഹൈപ്പ് ഉണ്ടാക്കാന്‍ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ പങ്ക് വഹിച്ചിരുന്നു.
പുഷ്പ 2വിലെ ഗാനങ്ങളേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഐറ്റം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശ്രീലീലയുടെ ചടുല നൃത്തവുമായാണ് ഗാനം എത്തിയത്.
ചെന്നൈയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് ഗാനം റിലീസ് ചെയ്തത്. കിസ്സിക് എന്ന ഗാനം ഒരുക്കിയത് ദേവി ശ്രീ പ്രസാദാണ്. ചന്ദ്രബോസാണ് വരികള്‍ എഴുതിയത്. ശുഭലക്ഷിണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ് ഗാനം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കോടിയോളം പേരാണ് വിഡിയോ കണ്ടത്.
എന്നാല്‍ ആരാധകര്‍ അത്ര തൃപ്തരല്ല എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. സാമന്തയുടെ അത്ര പോര എന്നാണ് പലരും കുറിക്കുന്നത്. കിസ്സിക് ഫയറാണെന്നും ഓ ആണ്ടവ വൈല്‍ഡ് ഫയറായിരുന്നെന്നും കമന്റുകള്‍ വരുന്നുണ്ട്. ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയറ്ററില്‍ എത്തുന്നത്.