കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വനത്തിലുപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വനമേഖലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇരുപത്തഞ്ചുകാരനായ നരേഷ് ഭെൻഗ്ര അറസ്റ്റിലായത്.
ഇയാള്‍ തമിഴ്നാട്ടില്‍ ഇറച്ചിവെട്ടുകാരനായി ജോലി ചെയ്യുന്നയാളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരം അമ്ബത് കഷ്ണങ്ങളായി മുറിച്ച് വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
വന്യമൃഗങ്ങള്‍ ഇത് ഭക്ഷണമാക്കുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. എന്നാല്‍, വന്യമൃഗങ്ങള്‍ എത്തും മുമ്ബ് തെരുവ് നായ ശരീര ഭാഗങ്ങള്‍ കടിച്ചെടുത്ത് ഗ്രാമത്തിലെത്തിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.നവംബർ 24ന് ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കടിച്ചുനടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്.
” നവംബർ 8 ന് അവർ ഖുന്തിയില്‍ എത്തിയപ്പോഴാണ് ക്രൂരമായ സംഭവം നടന്നത്. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത പ്രതി കാമുകിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചില്ല. കാമുകിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ജരിയാഗഡ് പോലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിലുള്ള തൻ്റെ വീടിനടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി. അവിടെ കാത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം തിരിച്ചുപോയ പ്രതി മൂർച്ചയുള്ള ആയുധങ്ങളുമായി മടങ്ങിയെത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം 40-50 കഷണങ്ങളാക്കി മുറിച്ച് വനത്തിലെറിഞ്ഞ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി” പൊലീസ് ഇൻസ്പെക്ടർ അശോക് സിംഗ് പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി യുവാവ് ഈ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസവും. എന്നാല്‍, അടുത്തിടെ സ്വദേശത്തേക്ക് മടങ്ങിയ യുവാവ് കാമുകി അറിയാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. കാമുകനെ തേടി തമിഴ്നാട് സ്വദേശിനി ജാർഖണ്ഡിലെത്തിയതോടെയാണ് യുവാവ് കൊന്ന് കൊത്തിനുറുക്കി വനത്തിലെറിഞ്ഞത്.
യുവതിയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഇയാള്‍ ഇവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. താൻ ട്രെയിനില്‍ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ യുവതിയുടെ ആധാർ കാർഡ് ഉള്‍പ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തില്‍നിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ അവർ മകളുടെ സാധനങ്ങള്‍ തിരിച്ചറിഞ്ഞു.