തമിഴ്നാട്ടിലെ മയക്കുമരുന്ന് ശൃംഖലയ്ക്കെതിരെ പോലീസ് നടത്തിയ പരിശോധനയില്‍, മയക്കു മരുന്ന് വിതരണ കേന്ദ്രങ്ങള്‍ കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് നടി ഫാത്തിമ മൗഫിയയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ മയക്കുമരുന്ന് കടത്തും ദുരുപയോഗവും തടയുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ നടപടികളുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് പോലീസ് മയക്കു മരുന്ന് വിതരണ കേന്ദ്രങ്ങള്‍ കണ്ടെത്തിയത് . ഇതില്‍ ആദ്യത്തെ അറസ്റ്റ് നടിയായ ഫാത്തിമ മൗഫിയയാണ് . നടിയുടെ പിതാവും കഞ്ചാവ് വില്‍പ്പനയില്‍ മൂന്ന് വർഷം മുൻപ് പോലീസ് പിടിയിലായിരുന്നു .ഇതിനു ശേഷം ഫാത്തിമ മയക്കുമരുന്ന് ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടില്‍ പറയുന്നു .
അതേസമയം ഫാത്തിമയുടെ പിതാവ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നപ്പോള്‍ ഒപ്പം ഉണ്ടായിരുന്നവരെ കൂടെ കൂട്ടിയാണ് ഫാത്തിമയും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത് . പോലീസ് നടത്തിയ അന്വേഷണത്തില്‍ മെതാംഫെറ്റാമിൻ ഉപയോഗിച്ച രണ്ടുപേരെ പിടികൂടിയിട്ടുണ്ടായിരുന്നു ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് നടിയായ ഫാത്തിമയുടെ പേര് വെളിപ്പെടുത്തിയത് . തുടർന്ന് നടിയേയും ഒപ്പമുണ്ടായിരുന്ന നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയ്യായിരുന്നു . കൂടാതെ അണ്ണാശാലയ്ക്ക് സമീപമുള്ള വുഡ്സ് റോഡിലെ ഒരു ജനപ്രിയ മാളിന് പുറത്ത് അഞ്ച് ഗ്രാം മെത്താംഫെറ്റാമൈൻ കൈവശം വച്ചതിന് ടെലിവിഷൻ നടി എസ്തറിനെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്ബ് ഇവരുടെ രക്തസാമ്ബിളുകള്‍ എടുത്തിരുന്നു. ചെന്നൈയില്‍ മെത്താംഫെറ്റാമൈൻ വിതരണം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള ഒരു വലിയ മയക്കുമരുന്ന് സിൻഡിക്കേറ്റുമായി എസ്തറിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.നാലംഗ സംഘം നിരവധി ഐടി കമ്ബനികള്‍ക്ക് സമീപമുള്ള സെമ്മഞ്ചേരിയിലെ അവരുടെ അപ്പാർട്ട്മെൻ്റില്‍ നിന്ന് കഞ്ചാവ് വിതരണ ശൃംഖല നടത്തുന്നതാണ് മൂന്നാമത്തെ കേസ്. 50 ഗ്രാം കഞ്ചാവുമായി ഒരാളെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തു, നിരവധി കഞ്ചാവ് കേസുകളാണ് തമിഴ്നാട്ടിലെ മയക്കുമരുന്ന് ശൃംഖലയ്ക്കെതിരെ പോലീസ് നടത്തിയ പരിശോധനയില്‍, രജിസ്റ്റർ ചെയ്തിട്ടുള്ളത് . അതേസമയം അടുത്തിടെ നടന്ന ഈ അറസ്റ്റുകളും ഡിഎംകെ മുൻ പ്രവർത്തകൻ ജാഫർ സാദിഖും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട് ദില്ലിയിലാണ് ജാഫർന്റെ കമ്ബനി .അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപ വിലമതിക്കുന്ന 3500 കിലോ സ്യൂഡോഫെഡ്രിൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സാദിഖും കൂട്ടരും വിതരണം ചെയ്തു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കൂടുതല്‍ അന്വേഷണം നടക്കുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.