തമിഴ്നാട്ടിലെ വീട് കൊള്ളയടിച്ച്‌ കവര്‍ന്നത് 50 പവൻ, കേരളത്തില്‍ എത്തി ബേക്കറി കച്ചവടം; ഒടുവില്‍ കുടുങ്ങി

തമിഴ്നാട്ടില്‍ മോഷണം നടത്തിയ ശേഷം കേരളത്തിലെത്തി ബേക്കറി കച്ചവടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ് സംഘം അറസ്റ്റില്‍.തമിഴ്നാട് ചെങ്കോട്ട വിശ്വനാഥപുരം സ്വദേശികളായ അജ്മീർ ഹാജ (31), ഭാര്യ വസന്തപ്രിയ (25), നമ്ബർ 14 കെ.ടി.റോഡ് ഫൈസല്‍ (30) എന്നിവരെയാണ് തമിഴ്നാട് നീരാവ് പോലീസിെൻറ രഹസ്യാന്വേഷണ വിഭാഗവും കുന്നിക്കോട് പോലീസും ചേർന്ന് പിടികൂടിയത്.തമിഴ്നാട്ടിലെ വീട് കൊള്ളയടിച്ച്‌ 50 പവൻ സ്വർണം മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.കേരളത്തിലേക്ക് കടന്ന സംഘം വിളക്കുടി മിച്ചഭൂമിയില്‍ വാടകവീട്ടില്‍ ഒരുമാസമായി കഴിഞ്ഞു വരികയായിരുന്നു.

ഇളമ്ബല്‍ കോട്ടവട്ടം സ്വദേശിയെ സമീപിച്ചാണ് വിളക്കുടി മിച്ചഭൂമിയിലെ വാടകവീട് തരപ്പെടുത്തിയത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.വാടകവീട് കേന്ദ്രീകരിച്ച്‌ ബേക്കറി ഉത്പന്നങ്ങള്‍ നിർമിച്ച്‌ ബേക്കറികളില്‍ വിറ്റ് കഴിയുമ്ബോഴാണ് സംഘം പോലീസ് വലയിലാകുന്നത്. തമിഴ്നാട്ടിലെ ക്യു ബ്രാഞ്ചിെൻറ ഇടപെടലും കുന്നിക്കോട് പോലീസിന്റെ സഹായവുമാണ് പ്രധാനപ്രതിയായ ഫൈസലിനെ കണ്ടെത്താൻ സഹായിച്ചത്. ഇയാളിലൂടെയാണ് അജ്മീർ ഹാജയും കൂട്ടുപ്രതി വസന്തയും പിടിയിലായത്. പിടിയിലായവരെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *