മുംബൈ: തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ അങ്കുഷ് ബഹുഗുണ.
40 മണിക്കൂർ നേരം തട്ടിപ്പുകാർ തന്നെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തന്നെ ഒറ്റപ്പെടുത്തി പണം തട്ടിയെടുക്കുകയും മാനസികമായ ഉപദ്രവിക്കുകടയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
” ചില തട്ടിപ്പുകാർ എന്നെ ബന്ദികളാക്കിയതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിന്നും എല്ലായിടത്തും എന്നെ കാണാതായി” അദ്ദേഹം പറഞ്ഞു. ഞാൻ ഇപ്പോഴും ഞെട്ടലിലാണ്, എനിക്ക് പണം നഷ്ടമായി. എന്റെ മാനസികാരോഗ്യം നഷ്ടപ്പെട്ടു, അങ്കുഷ് പറഞ്ഞു.
തനിക്ക് ഒരു പാക്കേജ് ഡെലിവർ ചെയ്യാനുണ്ടെന്ന് പറഞ്ഞുവന്ന ഒരു ഓട്ടോമേറ്റഡ് കോളില്‍ നിന്നാണ് പേടി സ്വപ്നം ആരംഭിച്ചതെന്നും പൂജ്യം അമർത്തിയതോടെയാണ് തന്റെ ജീവിതത്തെ മാറ്റിമറിക്കുന്നന സംഭവങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റമർ സപ്പോർട്ട് റെപ്രസന്റീന്റീവ് ആണെന്ന് പറഞ്ഞ ആളാണ് പിന്നീട് സംസാരിച്ചതെന്നും നിയമനിരുദ്ധ പഥാർത്ഥങ്ങളുള്ള ഒരു പാക്കേജ് താനുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ടെന്നും നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അങ്കുഷ് നിഷേധിച്ചു. പോലീസുമായി സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും പോലീസ് സ്റ്റേഷനില്‍ പോകാൻ സമയമില്ലെന്നും പകരം പോലീസ് ഉദ്യോഗസ്ഥൻ നേരിട്ട് ബന്ധപ്പെടുമെന്നും തട്ടിപ്പുകാർ പറഞ്ഞു.
വീഡിയോ കോളില്‍ പോലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാള്‍ വരികയും അങ്കുഷ് മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയില്‍ പങ്കാളിയാണെന്ന് ആരോപിച്ചു. പൂർണമായി സഹകരിച്ചില്ലെങ്കില്‍ തടങ്കില്‍ വെയ്ക്കുമെന്നും പറഞ്ഞു. 40 മണിക്കൂർ സ്വയം തടങ്കലിലാണെന്നും ഇവർ പറഞ്ഞു.
തനിക്ക് ആരെയും വിളിക്കാനോ സംഭവത്തെക്കുറിച്ച് അറിയിക്കാനോ സാധിച്ചില്ലെന്ന് അങ്കുഷ് പറഞ്ഞു. 40 മണിക്കൂർ നേരം തട്ടിപ്പുകാർ അങ്കുഷുനെ വീഡിയോ കോളില്‍ നിർത്തി. അവർ തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും താൻ കരയുകയായിരുന്നുവെന്നും അങ്കുഷ് പറഞ്ഞു.
നിർബന്ധിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തിയെന്നും സഹകരിച്ചില്ലെങ്കില്‍ തന്നെ കരിയറും കുടുംബവും തകർക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വിവരങ്ങള്‍ എടുക്കുകയും തന്റെ പല വിവരങ്ങളും മനസ്സിലാക്കുകയും ചെയ്തെന്നും അങ്കിത് പറയുന്നു. ആരോടെങ്കിലും ഈ വിവരങ്ങള്‍ പറയാൻ ശ്രമിച്ചാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തട്ടിപ്പുകാർ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു