തണ്ണിമത്തനൊപ്പം പാല്‍ ചേര്‍ത്ത് കഴിക്കാറുണ്ടോ ? കാത്തിരിക്കുന്നത് വലിയ അപകടം

വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാല്‍സ്യം എന്നിവയും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യകരമായ ഭാരം നിലനിർത്താൻ തണ്ണിമത്തൻ ഒരു മികച്ച പഴമാണ്. എന്നാല്‍ തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു മൂലം അവയുടെ പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കാതെ വന്നേക്കാം. ഇത് ശരീരത്തിന്‍റെ ആരോഗ്യത്തെയും പ്രതികൂലമായി തന്നെ ബാധിക്കും.

തണ്ണിമത്തന്‍ കഴിച്ച ശേഷം 30 മിനിട്ട് നേരത്തേക്ക് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ശരീരത്തിന് ഇവയിലെ പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ ഈ സമയം കൊണ്ട് സാധിക്കുമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു.

തണ്ണിമത്തനൊപ്പം കഴിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ഇവയെല്ലാമാണ് .

പാല്‍

തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഇത് കഴിച്ച്‌ പിന്നാലെ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇവ രണ്ടും പ്രതിപ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് ശരീരത്തിന്‍റെ ദഹനസംവിധാനത്തെ ബാധിക്കുകയും ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍

തണ്ണിമത്തന് ശേഷം ഒഴിവാക്കേണ്ട മറ്റൊന്നാണ് പ്രോട്ടീന്‍ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍. തണ്ണിമത്തനില്‍ വൈറ്റമിനുകളും ധാതുക്കളും സ്റ്റാര്‍ച്ചുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രോട്ടീന്‍ കൂടിയെത്തുന്നത് ദഹനരസങ്ങളെ നശിപ്പിക്കുകയും വയര്‍ കേടാക്കുകയും ചെയ്യും.

മുട്ട

മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തണ്ണിമത്തനും വയറില്‍ എത്തിയാല്‍ ഇവ രണ്ടും പരസ്പരം ദഹനത്തെ തടയുകയും ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വേനല്‍കാലത്ത് ദാഹം ശമിപ്പിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ ഏറ്റവും ഉത്തമവുമായ ഒന്നാണ് തണ്ണിമത്തന്‍. ചുടുകാലത്ത് ദൈനംദിന ഭക്ഷണത്തേക്കാള്‍ ആളുകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതും തണ്ണിമത്തനോടാണ്. നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തനും കൂടാതെ, ചൂടുള്ള കാലാവസ്ഥയിലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നമ്മുടെ ശരീരത്തെ സഹായിക്കുന്ന മറ്റ് നിരവധി ഗുണങ്ങളും തണ്ണിമത്തന് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *