തടി എളുപ്പത്തിൽ കുറക്കാനുള്ള ഡയറ്റ് ഇതാ..7 ദിവസം ഈ പ്ലാൻ ഫോളോ ചെയ്ത് നോക്കൂ

തടി എങ്ങനെയെങ്കിലും കുറച്ചേ പറ്റൂ, പക്ഷെ എന്ത് ഡയറ്റ് സ്വീകരിക്കും എന്നാണോ ആലോചന. എന്നാൽ ഇതാ തടി കുറക്കാൻ ഏഴ് ദിവസത്തേക്കുള്ള ഒരു ഡയറ്റ് പ്ലാൻ. ആരോഗ്യകരമായി തടി കുറക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാനാണ് പറയുന്നത്. ഏത് ഡയറ്റ് പ്ലാൻ പിന്തുടരുന്നതിന് മുൻപും ആരോഗ്യ വിദഗ്ധരുടെ നിർദേശം സ്വീകരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് കൂടി മനസിൽ വെച്ച് ഈ പ്ലാൻ ഒന്ന് വായിച്ച് നോക്കൂ

1.പ്രഭാത ഭക്ഷണം- മഞ്ഞൾ, ഇഞ്ചി, ജീരകം, പച്ചക്കറികൾ (കാരറ്റ്, പീസ്, ബീൻസ്), അൽപം ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് ഓട്സ് തയ്യാറാക്കാം. അതിനൊപ്പം ഒരു പുഴുങ്ങിയ മുട്ടയോ അല്ലെങ്കിൽ ഒരു കൈപ്പിടി നിറയെ റോസ്റ്റഡ് നട്സോ ചേർക്കാം. മിഡ് മോണിങ് സ്നാക്കായി ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കാം. അല്ലെങ്കിൽ ഒരു കൈപ്പിടി വാൾനട്ട്. ഉച്ചഭക്ഷണമായി ഒരു ബൗൾ മൂങ് ദാൽ കിച്ചഡി (ചെറുപയർ പരിപ്പ് കിച്ചഡി). ഒരു സാലഡ് നിർബന്ധം, അതിനായി കക്കിരിയും തക്കാളിയും അൽപം ചെറുനാരങ്ങ നീരും ഒലീവ് ഓയിലും ചേർത്തൊരു സാലഡ് തയ്യാറാക്കാം. വൈകുന്നേരം ഒരു കപ്പ് ഗ്രൂന്‌ ടീയും രണ്ടോ മൂന്നോ വറുത്ത മക്കാനയും. അത്താഴത്തിന് ഗ്രിൽഡ് മീൻ കറി, ഒരു റോട്ടി (ജോവറോ അല്ലെങ്കിൽ ബജറയോ ചേർത്ത് തയ്യാറാക്കിയത്. ഇതിനൊപ്പം ബ്രൊക്കൊളിയും കാരറ്റും ചേർത്ത് കഴിക്കാം.

2.രാവിലെ കടലപ്പൊടി ഉപയോഗിച്ച് തയ്യാറാക്കി പാൻ കേക്ക്. അതല്ലെങ്കിൽ കടലമാവ് ഉപയോഗിച്ച് ഒരുക്കിയ ചില്ല. കൊഴുപ്പ് കുറഞ്ഞ തൈരും കഴിക്കാം. മിഡ് മോണിങ് സ്നാക്കായി ഒരു ഓറഞ്ച് അല്ലെങ്കിൽ ഒരു ചെറിയ ബൗൾ നിറയെ അനാർ. ഉച്ച ഭക്ഷണത്തിന് ഒരു ബൗൾ പാലക്കും പരിപ്പും ചേർത്ത കറി. ഇതിനൊപ്പം ചെറിയൊരു ബൗളിൽ കുത്തരി ചോറ്, കൂടാതെ കോളിഫ്വർ, ബീൻസ്, കാരറ്റ് എന്നിവ വേവിച്ച് കഴിക്കാം. വൈകീട്ട് ഒരു ഗ്ലാസ് തേങ്ങാ വെള്ളവും ഒരുപിടി ബദാമും. രാത്രി അത്താഴത്തിനായി തന്തൂരി ചിക്കൻ അല്ലെങ്കിൽ വെളുത്തിള്ളിയും തൈരും മഞ്ഞളുമൊക്കെ ചേർത്ത് തയ്യാറാക്കിയ ടോഫു. കൂടാതെ മില്ലറ്റ് കൊണ്ടോ ഒരു കപ്പ് കിനോവ കൊണ്ടോ തയ്യാറാക്കിയ റോട്ടി. ബീൻസും ബെൽ പെപ്പേഴ്സുമൊക്കെ കഴിക്കാം.

3.പ്രാതലിനായി സെമോലിന കൊണ്ട് തയ്യാറാക്കിയ ഉപ്പുമാവ്, ഒപ്പം ഒരു കൈ നിറയെ ബദാം. മിഡ് മോണിങ് സ്നാക്കായി ഒരു കപ്പ് ഇഞ്ചി മഞ്ഞൾചായ, അതിനൊപ്പം കൈ നിറയെ വാൾനട്ട്. ഉച്ചയ്ക്ക് ഒരു ചെറിയ ബൗൾ കുത്തരി ചോറ് അല്ലെങ്കിൽ കിനോവ. ഇതിനൊപ്പം രാജ്മ കറിയും. കൂടെ ചീരയും കഴിക്കാം. വൈകീട്ട് ഒരു ചെറിയ ബൗൾ വറുത്ത കടലയോ മഖാനയോ. രാത്രിയിലേക്ക് സുചിനിയും ബെൽ പെപ്പറും ബ്രൊക്കോളിയും ചേർത്ത വെജിറ്റബിൾ കറി. ബജ്റ കൊണ്ടോ റാഗി കൊണ്ടോ തയ്യാറാക്കിയ റോട്ടി, അൽപം ബീട്ടുറൂട്ട് സാലഡ്

4.രാവില ഇഡലിയും സാമ്പാറും, ഇതിനൊപ്പം കാരറ്റും ബീറ്റുറൂട്ടും ഇ‍ഞ്ചിയും ചേർത്ത് തയ്യാറാക്കിയ വെജിറ്റബിൾ ജ്യൂസ്. മിഡ് മോണിങ് സ്നാക്കായി ഒരു കൈ നിറയെ മത്തൻ, ചിയ , ഫ്ലാക്സ് വിത്തുകൾ. ഉച്ചഭക്ഷണത്തിന് കുത്തരി ചോറും മീൻ കറിയും. ഓട്സും കാരറ്റും ബീൻസുമൊക്കെ അൽപം ഫ്രൈ ചെയ്ത് കഴിക്കാം. വൈകുന്നേരത്തെ പലഹാരത്തിനായി ഒരു കപ്പ് ഗ്രീൻ ടീയും രണ്ടോ മൂന്നോ ബദാമോ അല്ലെങ്കിൽ വറുത്ത സൂര്യകാന്തി വിത്തോ കഴിക്കാം. രാത്രി ഭക്ഷണമായി മധുരക്കിഴങ്ങും ഉലുവ ഇലയുമെല്ലാം സ്റ്റഫ് ചെയ്ത് ബജ്റ റൊട്ടി കഴിക്കാം. ചീരയോ മത്തനോ കൊണ്ട് തയ്യാറാക്കിയ ഒരു കപ്പ് സൂപ്പും.

5.രാവിലെ പോഹ, കൂടെ ഒരു ഗ്ലാസ് ബദാം മിൽക്. മിഡ് മോണിങ് സ്നാക്കായി ഒരു ചെറിയ ബൗൾ പപ്പായ കഴിക്കാം. ഉച്ചഭക്ഷണത്തിനായി കടല കറിയും ജോവർ റൊട്ടിയോ അല്ലെങ്കിൽ ക്വിനോവ റൊട്ടിയോ കഴിക്കാം. കൂടെ ചെറുനാരങ്ങ നീര് ചേർത്ത കാരറ്റ് , കാബജ് സാലഡ്. വൈകീട്ടത്തേക്ക് ഒരു ഗ്ലാസ് മോര്. രാത്രി ഭക്ഷണമായി ഒരു ബജ്റ റോട്ടി, ഇതിനൊപ്പം പനീർ ബുർജിയും. കൂടാതെ വേവിച്ച ചീരയും കൂണും കഴിക്കാം.

6.ബദാം മിൽക്കിൽ തയ്യാറാക്കിയ റാഗി, ഒരു കൈപ്പിടി വാൽനട്ട് എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മിഡ് മോണിങ് സ്നാക്കായി ഒരൽപം ചിയ വിത്ത് ചേർത്ത് ഒരു ഗ്ലാസ് ഇളനീര് വെള്ളം കുടിക്കാം. ഉച്ചഭക്ഷണത്തിന് ഒു കപ്പ് കുത്തരി ചോറ് അല്ലെങ്കിൽ ഒരു മില്ലറ്റ് റൊട്ടി. ഇതിനൊപ്പം ചീര ചേർത്ത് പരിപ്പ് കറി. പുഴുങ്ങിയ മത്തങ്ങയും ഉൾപ്പെടുത്താം. വൈകീട്ടത്തേക്ക് ഒരു ചെറിയ ആപ്പിൾ അതിനൊപ്പം ചെറിയ ടീസ്പൂൺ പീനട്ട് ബട്ടറോ അല്ലെങ്കിൽ ആൽമണ്ട് ബട്ടറോ കഴിക്കാം രാത്രി ഭക്ഷണമായി ഒരു ഗ്രിൽഡ് സാൽമൺ, ഒരു സ്മോൾ കപ്പ് ക്വിനോവ. ഇതിനൊപ്പം ചീര ബീറ്റുറൂട്ട് സലാഡ്.

7. നറുക്ക് ഗോതമ്പ് കൊണ്ടുള്ള കിച്ചഡി, ഒരു മുട്ട പുഴുങ്ങിയത് അല്ലെങ്കിൽ എന്തെങ്കിലും വറുത്ത വിത്തുകൾ. മിഡ് മോണിങ് സ്നാക്കായി ഒരു ചെറിയ ബൗൾ ബെറിയോ അല്ലെങ്കിൽ ഓറഞ്ചോ. ഉച്ചഭക്ഷണത്തിന് കുത്തരി ചോറിനൊപ്പം വെണ്ടക്ക മസാല. അൽപം ബീൻസും വേവിച്ച് കഴിക്കാം. വൈകീട്ട് ഇഞ്ചി-മഞ്ഞൾ ചായ, വറുത്ത മക്കാന. രാത്രി ഒരു മില്ലെറ്റ് റോട്ടിയോ അല്ലെങ്കിൽ ചെറിയ ബൗൾ ക്വിനോവയോ, ഇതിനൊപ്പം തേങ്ങാപ്പാൽ കൊണ്ട് തയ്യാറാക്കിയ വെജിറ്റബിൾ സ്റ്റ്യൂ. കുക്കിരി, ഒലീവ് ഓയിൽ സാലഡും കഴിക്കണം

Leave a Reply

Your email address will not be published. Required fields are marked *