എറണാകുളം അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ നിന്നു കാലടിയിലേക്കുള്ള വഴിയില്‍ വളവിലാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കാറ്ററിംഗ് സ്ഥാപനത്തിന്‍റെ ട്രാവലർ അങ്കമാലിയില്‍നിന്നു കാലടിയിലേക്കു പോകുകയായിരുന്ന തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ട്രാവലിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന കാറ്ററിംഗ് ഉടമകളായ 19 സ്ത്രീകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.