കര്‍ണാടകയില്‍ ഷിരൂരില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവറെ രക്ഷപ്പെടുത്താനുള്ള ഇടപെടല്‍ ആരംഭിച്ചെന്നറിയിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.കോഴിക്കോട് സ്വദേശി അർജുൻ ലോറിയോടൊപ്പം മണ്ണിനടിയിലായതായാണ് സംശയിക്കുന്നത്. രണ്ടു ദിവസമായിട്ടും വിവരങ്ങള്‍ വന്നിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ മന്ത്രി, കര്‍ണാടക ഗതാഗത മന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഷിരൂരില്‍ വൻ മണ്ണിടിച്ചിലുണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്.