യുഎസില്‍ ഡോണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ കാബിനറ്റില്‍ മലയാളിയും.പുതുതായി രൂപീകരിച്ച ഗവണ്‍മെന്‍റ് എഫിഷ്യൻസി(ഡോജ്) വകുപ്പിന്‍റെ ചുമതലയാണു മലയാളിയായ വിവേക് രാമസ്വാമിക്കും ലോകത്തിലെ അതിസമ്ബന്നനും ടെസ്‌ല, സ്പേസ് എക്സ്, എക്സ് ( മുന്പ് ട്വിറ്റർ) തുടങ്ങിയവയുടെ ഉടമയുമായ ഇലോണ്‍ മസ്കിനുമായി നല്‍കിയിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ നിന്നും കുടിയേറിയ മലയാളി ദമ്ബതികളുടെ മകനായി വിവേക് രാമസ്വാമി 1985 ഓഗസ്റ്റ് ഒമ്ബതിന് ഓഹായോയിലെ സിന്‍സിനാറ്റിയിലാണ് ജനനം. 1970കളിലാണ് അച്ഛൻ പാലക്കാട് വടക്കഞ്ചേരി സ്വദേശി വി. ഗണപതി രാമസ്വാമിയും തൃപ്പൂണിത്തുറ സ്വദേശി ഗീതയും യുഎസിലേക്ക് കുടിയേറിയത്.
കോഴിക്കോട് എന്‍ഐടിയില്‍നിന്ന് ബിരുദംനേടിയ ഗണപതി രാമസ്വാമി ജനറല്‍ ഇലക്‌ട്രിക്കലിലാണ് ജോലിചെയ്തിരുന്നത്. മൈസൂർ മെഡിക്കല്‍ കോളജില്‍നിന്ന് പഠനം പൂർത്തിയാക്കിയ ഗീത പ്രായമേറിയവരുടെ മാനസികാരോഗ്യ ചികിത്സകയാണ്.
2007ല്‍ ഹാര്‍വാര്‍ഡ് സർവകലാശാലയില്‍നിന്നു ബിരുദംനേടിയ വിവേക് 2013ല്‍ യേല്‍ സർവകലാശാലയില്‍നിന്ന് നിയമബിരുദവും നേടി.പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പ്രാഥമിക റൗണ്ടുകളിലുണ്ടായിരുന്ന വിവേക് തുടർന്ന് ട്രംപിനെ പിന്തുണച്ച് പിൻമാറുകയായിരുന്നു. തുടർന്ന് ട്രംപിന്‍റെ പ്രചാരണദൗത്യത്തിലും പങ്കാളിയായി. ഇതോടെ കാബിനറ്റില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.